---
title: "സ്നേഹസ്പർശം; പോഷക കിറ്റുകളും പുസ്തകങ്ങളും ഗോത്ര ഊരുകളിൽ എത്തിച്ച് മാതൃകയായി ചിങ്ങപുരം എൻ.എസ്.എസ് വളണ്ടിയേഴ്സ്"
english_title: "Chingapuram CKG School NSS Volunteers Tribal Colony Nutrition Kit Library Project"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/382151/ chingapuram-ckg-nss-volunteers-tribal-colony-service-project-NEW"
published_at: "2026-09-11T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3bf655cd87_chingapuram-ckg-nss-volunteers-tribal-colony-service-project.jpg"
keywords: ["CKG Memorial School", "NSS Volunteers", "Tribal Colony Help", "Chakkitapara Panchayat"]
---

# സ്നേഹസ്പർശം; പോഷക കിറ്റുകളും പുസ്തകങ്ങളും ഗോത്ര ഊരുകളിൽ എത്തിച്ച് മാതൃകയായി ചിങ്ങപുരം എൻ.എസ്.എസ് വളണ്ടിയേഴ്സ്

> **Lead Summary:** **ചിങ്ങപുരം: **ഗോത്ര ജനതയിലെ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പലവ്യഞ്ജനങ്ങൾ അടങ്ങിയ പോഷക കിറ്റുകളും, വസ്ത്രങ്ങളും, ഊരുകളിൽ മിനി ലൈബ്രറി സ്ഥാപിക്കാനുള്ള പുസ്തകങ്ങളും എത്തിച്ച് ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയേഴ്സ് മാതൃകാപരമായ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.

## Article Content

**ചിങ്ങപുരം: **ഗോത്ര ജനതയിലെ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പലവ്യഞ്ജനങ്ങൾ അടങ്ങിയ പോഷക കിറ്റുകളും, വസ്ത്രങ്ങളും, ഊരുകളിൽ മിനി ലൈബ്രറി സ്ഥാപിക്കാനുള്ള പുസ്തകങ്ങളും എത്തിച്ച് ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയേഴ്സ് മാതൃകാപരമായ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ 10 ആദിവാസി കുടുംബങ്ങൾ ഉൾപ്പെടുന്ന കോളനിയിലാണ് അന്നപൂർണ്ണ, വസ്ത്ര നിധി, മിനി ലൈബ്രറി എന്നീ പദ്ധതികളുമായി വളണ്ടിയേഴ്സ് എത്തിയത്. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് ആയിത്തമറ്റം പരിപാടി ഉദ്ഘാടനം ചെയ്തു.

സി.കെ.ജി.എം.എച്ച്.എസ്.എസ് പ്രിൻസിപ്പൽ പി. ശ്യാമള അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകരായ അനീഷ് കുമാർ, ടി.കെ. ബിന്ദു, അരുൺ തോമസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഐ.വി. മഞ്ജുഷ എന്നിവരും വളണ്ടിയേഴ്സും നാട്ടുകാരും സംബന്ധിച്ചു. എൻ.എസ്.എസ് ലീഡർമാരായ നികേത് സ്വാഗതവും ജ്വാല മഹറിൻ നന്ദിയും പറഞ്ഞു.

English Summary:

Chingapuram: NSS volunteers of Chingapuram CKG Memorial Higher Secondary School started a new service program by delivering nutrition kits containing various spices, clothes for tribal children and families, and books to set up mini library in tribal hamlets. NSS volunteers arrived with projects Annapoorna, Vastra Nidhi, Mini Library in colony comprising 10 tribal families in Chakkitapara Grama Panchayat. Program was inaugurated by Chakkitapara Grama Panchayat President Molly Thomas Ayithamattam. Function presided over by Principal of Chingapuram CKG Memorial HSS P Shyamala was attended by teachers Aneesh Kumar, TK Bindu, Arun Thomas, NSS Program Officer IV Manjusha and NSS volunteers and locals. NSS leaders Niketh welcomed and Jwala Mehrin thanked.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/382151/ chingapuram-ckg-nss-volunteers-tribal-colony-service-project-NEW)